വടക്കാഞ്ചേരി ടൗണിനിന് തൊട്ടടുത്ത് നഗരത്തിന്റേതായ തിരക്കുകളില്‍ നിന്നെല്ലാം മാറി ഒരിടമുണ്ട്. അവിടെ ഒരു വെള്ളച്ചാട്ടമുണ്ട്. തൂമാനം വെള്ളച്ചാട്ടം. പ്രാദേശികര്‍ കൂടുതലായി വരുന്ന ഇവിടം സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും സഞ്ചാരപ്രേമികള്‍ അറിഞ്ഞുവരുന്നതേയുള്ളൂ. തൂമാനം വെള്ളച്ചാട്ടത്തിന്റെ കാഴ്ചകളാണ് ഇത്തവണ ലോക്കല്‍ റൂട്ടില്‍.