ആശുപത്രിയില്‍ ക്യൂ നില്‍ക്കണ്ട ഹെല്‍ത്ത് എ.ടി.എം ചികിത്സ നോക്കും

പനിവന്നാല്‍ ഡോക്ടറുടെ അടുത്ത് ക്യൂ നിന്ന് സമയം കളയന്നവരാണോ നിങ്ങള്‍. എന്നാല്‍ കാലം മാറി. പകരം എല്ലാം എ.ടി.എം പറയും. മഹാരാഷ്ട്ര സര്‍ക്കാരാണ് ഹെല്‍ത്ത് എ.ടി.എ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ക്ലിനിക്സ് ഓണ്‍ ക്ലൗഡ് എന്നാണ് ഈ എ.ടി.എം അറിയപ്പെടുന്നത്. ഡോക്ടറെ കാണല്‍ മാത്രമല്ല ഇ.സി.ജി, കൊളസ്ട്രോള്‍, രക്തത്തിലെ പഞ്ചസാര, നാഡി മിടിപ്പ് എന്ന് തുടങ്ങി സകലതും ഈ യന്ത്രം പറയും. രക്ത പരിശോധന, ഡെങ്കി, എന്തിന് കോവിഡ് പരിശോധന പോലും നടത്തുകയും ചെയ്യും. രോഗി ആദ്യം മൊബൈല്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. സ്വയം പരിശോധന നടത്തുകയും ചെയ്യാം. മുംബൈ, നാഗ്പുര്‍, പുണെ, ബാരാമതി, ചന്ദാപൂര്‍, സംഭാജി നഗര്‍ തുടങ്ങി പ്രദേശങ്ങളിലെ എട്ട് സര്‍ക്കാര്‍ ആശുപത്രികളിലാണ് ആദ്യ ഘട്ടത്തില്‍ യന്ത്രം സ്ഥാപിക്കുന്നത്. ഇതിനായി 25 കോടി സര്‍ക്കാര്‍ അനുവദിച്ചിട്ടുമുണ്ട്.