25-ാം വയസ്സില്‍ ഒരു റിട്ടയര്‍മെന്റ് ലൈഫ് വേണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ. എങ്കില്‍ മലേഷ്യയിലേക്ക് വിട്ടോളൂ. ജോലിയും പഠനവും കാരണം മടുത്ത യുവതലമുറയ്ക്കായി മലേഷ്യയില്‍ ഒരു യൂത്ത് റിട്ടയര്‍മെന്റ് ഹോം തുറന്നിരിക്കുകയാണ്. വാര്‍ധക്യകാലത്ത് മാത്രമല്ല, കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന യുവാക്കള്‍ക്കും പരിചരണവും വിശ്രമവും ആവശ്യമാണ് എന്ന ചിന്തയില്‍ നിന്നാണ് ഈ സംരംഭം ഉണ്ടായത്.