കൈകളില്ലാതെ എന്തു ചെയ്യുമെന്നാണോ? പ്രണവാണ് അതിന് മറുപടി

മുഖ്യമന്ത്രിക്കൊപ്പം സെല്‍ഫിയെടുത്ത ഇരുകൈകളുമില്ലാത്ത പ്രണവിനെ കേരളജനത മറന്നുകാണാനിടയില്ല. തന്റെ 21ാം ജന്മദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ചെറിയ തുക സംഭാവന ചെയ്യാനെത്തിയ പ്രണവിനെ നമുക്ക് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രി തന്നെയാണ്. ചെറിയ പരിപാടികളിലൂടെ ലഭിച്ച തുകയാണ് അന്ന് പ്രണവ് സംഭാവന ചെയ്തത്. ഇരുകൈകളുമില്ലാതെയാണ് പ്രണവ് പിറന്നത്. കൈകളില്ലെന്നുള്ളത് ഒരു തടസ്സമല്ലെന്ന് തിരിച്ചറിഞ്ഞ പ്രണവ് തന്റെ കുറവുകളെ മറികടന്നു. കാലുകള്‍ കൊണ്ട് അതിമനോഹരമായി ചിത്രം വരയ്ക്കുന്ന പ്രണവ് സൈക്കളോടിക്കുകയും ചെയ്യും. ഇതുമാത്രമല്ല ഭിന്നശേഷിക്കാരുടെ കായികമത്സരങ്ങളിലും പ്രണവ് മികവ് തെളിയിച്ചിട്ടുണ്ട്