കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല. കസ്റ്റംസിന്റെ നോട്ടീസ് കിട്ടിയില്ലെന്നാണ് വിശദീകരണം. കസ്റ്റംസ് ഫോണില്‍ മാത്രമേ വിളിച്ചിട്ടുള്ളൂവെന്നും നോട്ടീസ് കിട്ടിയാല്‍ കസ്റ്റംസിന് മുന്നില്‍ ഹാജരാകുമെന്നും അയ്യപ്പന്‍. അതേസമയം, അയ്യപ്പന്‍ ഇന്ന് ഹാജരാകുമെന്നാണ് അറിയിച്ചിരുന്നതെന്ന് കസ്റ്റംസ്.