തീര്‍പ്പാകാതെ പരാതികള്‍, ധൂര്‍ത്തിന് കുറവില്ല; രണ്ട് മാസത്തിനിടെ വനിതാ കമ്മീഷന് അനുവദിച്ചത് കോടികള്‍

ഗാർഹിക പീഡന പരാതികൾ തീർപ്പാകാതെ കിടക്കുമ്പോഴും വനിത കമ്മീഷന് ചെലവിന് മാത്രം കുറവില്ല. കൗൺസിലിങ്, ജാഗ്രത സമിതി, ബോധവൽക്കരണം തുടങ്ങിയവയ്ക്കായി കോടികളാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ രണ്ടു മാസങ്ങളിലായി കമ്മീഷന് അനുവദിച്ചത്. 1.57 കോടി രൂപ ചെലവഴിക്കാൻ വനിത കമ്മീഷൻ തീരുമാനിച്ച പരിപാടികൾ 75 ലക്ഷം രൂപ മുടക്കി നടത്താവുന്നതെന്നും സർക്കാർ വിലയിരുത്തി.