സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഇന്നവേഷൻ കാറ്റഗറിയിൽ ഒന്നാംസ്ഥാനം നേടി തൃശൂർ കടപ്പുറം ജി.വി.എച്ച്.എസ്.എസിന്റെ പവർ പീടിക. സഞ്ചരിക്കുന്ന ചാർജിങ് സ്റ്റേഷൻ എന്ന ആശയമാണ് വിദ്യാർഥികൾ യാഥാർഥ്യമാക്കിയിരിക്കുന്നത്. കെ.എസ്.ആർ.ടി.സിയെയും കെ.എസ്.ഇ.ബിയെയും കെ.ടി.ഡി.സി.യെയും ഒന്നിക്കുന്ന പ്രൊജക്ടും പവർ പീടികയുടെ ഭാഗമായി ഇവർ അവതരിപ്പിച്ചിട്ടുണ്ട്.