വീട്ടിലെ അലങ്കാര മത്സ്യടാങ്കില്‍ മരപ്പട്ടി ഒടുവില്‍ രക്ഷപ്പെടല്‍

വീട്ടിന് മുന്‍വശത്തെ മുകള്‍വശം തുറന്നുകിടന്നിരുന്ന അലങ്കാര മത്സ്യടാങ്കില്‍ അകപ്പെട്ട് കരയ്ക്ക് കയറാനാവാതെ കുടുങ്ങിയ മരപ്പട്ടിയെ രക്ഷപ്പെടുത്തി. താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിന് സമീപം കല്ലറക്കാംപൊയില്‍ മജീദിന്റെ വീട്ടിലെ വലിയ അലങ്കാര മത്സ്യ ടാങ്കിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മരപ്പട്ടി അബദ്ധത്തില്‍ വീണത്. ജലനിരപ്പ് കുറഞ്ഞ ടാങ്കില്‍ നിന്നും പുറത്തേക്ക് തിരിച്ചുകയറാനാവാതെ മരപ്പട്ടി കുടുങ്ങുകയായിരുന്നു. വനം വകുപ്പ് ദ്രുതകര്‍മസേനാംഗം ചുണ്ടക്കുന്നുമ്മല്‍ ഷബീര്‍ മരപ്പട്ടിയെ പിടികൂടി ചാക്കിലാക്കി തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറുകയായിരുന്നു