കോഴിക്കോട്ടെ സാധാരണക്കാരിയില്‍ നിന്ന് സൗന്ദര്യ റാണിയിലേക്ക്; ഇത് സാന്‍ഡ്ര സോമന്‍

ഏഷ്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സൗന്ദര്യമത്സരങ്ങളിലൊന്നായ മിസ് കോസ്മോ വേള്‍ഡ് മലേഷ്യയില്‍ കിരീടം ചൂടുന്ന ആദ്യ ഇന്ത്യക്കാരിയായി കോഴിക്കോട് സ്വദേശിയായ സാന്‍ഡ്ര സോമന്‍. മലേഷ്യയിലെ ക്വലാലംപുരില്‍ നടന്ന മിസ് കോസ്‌മോ വേള്‍ഡ് ലോക സൗന്ദര്യമത്സരത്തില്‍ 24 രാജ്യങ്ങളില്‍നിന്നുള്ള സുന്ദരിമാരെ പിന്തള്ളി സൗന്ദര്യറാണിയായിരിക്കയാണ് ഈ 22-കാരി. മുന്‍ ലോകസുന്ദരിയായിരുന്ന ക്യാരി ലീ 2016-ലാരംഭിച്ച മിസ് കോസ്‌മോ വേള്‍ഡ് ഇന്ന് ഏഷ്യയിലെതന്നെ ഏറ്റവും വലിയ സൗന്ദര്യമത്സരങ്ങളിലൊന്നാണ്. കോഴിക്കോട് കോട്ടൂളി സ്വദേശികളായ വി. സോമന്റെയും ശ്രീജ നായരുടെയും മകളായ സാന്‍ഡ്ര മണിപ്പാല്‍ സര്‍വകലാശാലയില്‍ അവസാനവര്‍ഷ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനിയാണ്