സമൂഹം പാവപ്പെട്ടവനോടു ചെയ്യുന്നത്, തരംഗമായി 'നൂല്'

ബാലമനസ്സിലെ നൊമ്പരം പ്രമേയമാക്കിയെത്തിയ നൂല് എന്ന കുഞ്ഞുചിത്രം ശ്രദ്ധേയമാകുന്നു. സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില വിഷങ്ങളിലേക്ക് വെളിച്ചം വീശുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നെഹ്ജുള്‍ ഹുദ ചേന്നരയാണ. വഹീദ് ഇന്‍ഫോര്‍ം ആണ് ഛായാഗ്രഹണം. സംഗീതം ജിജോ മനോഹര്‍. അനുരാഗ് യു, റിഫ ഷലീസ്, മമ്മൂട്ടി തിരൂര്‍, ബിന്ദു എം, അമല്‍രാഗ് യു തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. ടൈം ക്യാപ്‌സൂള്‍ മീഡിയ പ്രൊഡക്ഷന്‍ ആണ് നിര്‍മ്മാണം. കേരള യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഹ്രസ്വ ചിത്ര മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ചിത്രമായിരുന്നു നൂല്.