തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ആരോപണങ്ങള്‍ നേരിടുന്ന മുഖ്യമന്ത്രിയും സ്പീക്കറും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇറങ്ങിപ്പോക്ക്. പി.സി. ജോര്‍ജ്ജും പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിച്ചപ്പോള്‍ ഒ. രാജഗോപാല്‍ സഭയില്‍ തുടര്‍ന്നു.