ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയും സംഘവും മടങ്ങാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് ശബരിമല കര്‍മസമിതി. തൃപ്തി ദേശായി മടങ്ങുന്നത് വരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നാമജപ പ്രതിഷേധം തുടരുമെന്നും നേതാക്കള്‍ പറഞ്ഞു. തൃപ്തി ദേശായിയും മറ്റു സ്ത്രീകളും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലുണ്ടെന്ന വിവരമറിഞ്ഞ് നിരവധി കര്‍മസമിതി പ്രവര്‍ത്തകരാണ് ഇവിടേക്കെത്തിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ കമ്മീഷണര്‍ ഓഫീസ് പരിസരം പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞു. സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ നാമജപവുമായി ഓഫീസിന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്.