മേശപ്പുറത്തിരിക്കുന്ന ബ്രോഷര്‍ ആപ്പിന്റെ കാമറ കണ്ണുകളിലൂടെ നോക്കുമ്പോള്‍ വായുവില്‍ ത്രിമാനത്തില്‍ തെളിയുന്ന ഉത്പന്നം; ഒറിജിനലിനെ വെല്ലുവിളിക്കുന്ന മിഴിവോടെ ഉപയോക്താവിന് ഉത്പന്നത്തിന്റെ ഗുണഗണങ്ങള്‍ പരിശോധിക്കാം.. കണ്മുന്നില്‍ തെളിയുന്ന വെര്‍ച്വല്‍ യുദ്ധക്കളത്തില്‍ യഥാര്‍ത്ഥത്തിലെന്ന പോലെ കണ്ടുകൊണ്ട് ഗെയിം ആസ്വദിക്കാം.. പുസ്തകം വായിക്കുന്നതിനിടെ പേജൊന്ന് ആപ്പിനെ കാണിച്ചാല്‍ അധികവിവരങ്ങളും വീഡിയോയുമൊക്കെ അതാ ഉയര്‍ന്നുവരികയായി.. -മിക്‌സഡ് റിയാലിറ്റി, സ്മാര്‍ട്ട്‌ഫോണിലേക്ക് ആവാഹിച്ച് പുതുസംരംഭവുമായി എത്തുകയാണ് ഒരുപറ്റം യുവാക്കള്‍.