രണ്ടാം പിണറായി സർക്കാരിന്റെ മുഖച്ഛായ തെളിയുകയാണ്. ഇക്കുറി 21 അംഗ മന്ത്രിസഭ. സിപിഎമ്മിന് 12 മന്ത്രിമാർ, സിപിഐക്ക് നാല്. പാലായിൽ വീണു പോയ ജോസ് കെ മാണിയുടെ ഫ്രാക്ഷന് ഒറ്റ മന്ത്രിസ്ഥാനം. നാലു ചെറുകക്ഷികൾക്ക് രണ്ട് മന്ത്രിസ്ഥാനം. രണ്ടര വർഷം വീതമാണ് വീതം വെയ്പ്. മുഖ്യമന്ത്രിയും കെകെ ശൈലജയെയും മാറ്റിനിർത്തിയാൽ രണ്ടാം പിണറായി സർക്കാരിന് പുതുമുഖത്തിളക്കം. സൂപ്പർ പ്രൈം ടൈം ചർച്ചയിൽ പങ്കെടുക്കുന്നവർ: കെ അനിൽകുമാർ, രാഹുൽ മാങ്കൂട്ടത്തിൽ, ലാൽ കുമാർ, ശ്രീകുമാർ എന്നിവർ.