മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസിന് മുന്നിൽ‍ ഹാജരായേക്കും

രാമനാട്ടുകര സ്വർണക്കടത്തുകേസിൽ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസിന് മുന്നിൽ‍ ഹാജരായേക്കും. ഷാഫിയുടെ വീട്ടിൽ കഴിഞ്ഞദിവസം കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഷാഫിക്ക് അർജുൻ ആയങ്കി ഉൾപ്പെടെ കണ്ണൂർ കേന്ദ്രീകരിച്ചുളള സ്വർണക്കള്ളക്കടത്ത് സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം.