തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ മധ്യസ്ഥശ്രമം പൊളിഞ്ഞതോടെ ഉദ്യോഗാർത്ഥികളെ പഴിച്ച് സർക്കാർ. റാങ്ക് ഹോൾഡേഴ്സ് സമരം പ്രതിപക്ഷം സ്പോൺസർ ചെയ്തതാണെന്ന ആരോപണം മന്ത്രി തോമസ് ഐസക് ആവർത്തിച്ചു. ചർച്ചയിൽ ബാഹ്യ ഇടപെടലുണ്ടായെന്ന ഡി.വൈ.എഫ്.ഐ. ആരോപണത്തെ പ്രതിപക്ഷ നേതാവ് പരിഹസിച്ചു.