ചെറുമകന്റെ മർദ്ദനമേറ്റ 98കാരി ശോശാമ്മയുടെ സംരക്ഷണം മകൾ ഏറ്റെടുത്തു

അടൂർ ഏനാത്ത് ചെറുമകന്റെ മർദ്ദനമേറ്റ 98കാരി ശോശാമ്മയുടെ സംരക്ഷണം മകൾ ഏറ്റെടുത്തു. കേസിൽ അറസ്റ്റിലായ പ്രതി എബിൻ മാത്യുവിനെ ലഹരിവിമുക്തി കേന്ദ്രത്തിലാക്കി. വൃദ്ധമാതാവിനെ വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ സന്ദർശിച്ചു.