സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ ​ഗാനമാലപിച്ച് ദിവ്യ എസ്. അയ്യർ; സ്റ്റീഫൻ ദേവസ്യക്കൊപ്പമായിരുന്നു സം​ഗീതവിരുന്ന്

തിരുവനന്തപുരം: കെ.കെ. രാഗേഷിനെ പ്രകീർത്തിച്ച് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റ് വിവാദമായി കത്തിനിൽക്കുമ്പോഴും നിശാഗന്ധിയിൽ പാടിത്തിമിർത്ത് സാംസ്‌കാരികവകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങിന്റെ ഭാഗമായി സ്റ്റീഫൻ ദേവസിയും സംഘവും അവതരിപ്പിച്ച സംഗീത പരിപാടിക്കിടെയാണ് ദിവ്യയുടെ ഗാനാലാപനം. Kerala`s cultural director Divya S. Iyer sings at the state film awards amidst controversy over her social media post praising K.K. Ragesh.