ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിക്കും മറ്റു സ്ത്രീകള്‍ക്കെതിരെയും കൊച്ചിയില്‍ പ്രതിഷേധം. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തിലാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധം തുടരുന്നത്. ഇതിനിടെ, തൃപ്തി ദേശായിയുടെ സംഘത്തിലുള്ള ബിന്ദു അമ്മിണിക്കെതിരെ കൈയേറ്റ ശ്രമവുമുണ്ടായി. നേരത്തെ മുളകുസ്‌പ്രേ ആക്രമണത്തിന് പിന്നാലെയാണ് ബിന്ദുവിനെ പ്രതിഷേധക്കാര്‍ കൈയേറ്റം ചെയ്തത്. കമ്മീഷണര്‍ ഓഫീസില്‍നിന്ന് പുറത്തിറക്കി ബിന്ദുവിനെ മറ്റൊരു വാഹനത്തിലേക്ക് കയറ്റുന്നതിനിടെയാണ് കൈയേറ്റമുണ്ടായത്