കപ്പയുണ്ട് മീനുണ്ട് ബീഫും പൊറോട്ടയും ഉണ്ട് മലയാളികളെ ഇതിലെ...

രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളികളുടെ സാന്നിധ്യം മാത്രം അല്ല.. മലയാളികള്‍ക്ക് വേണ്ട പൊറോട്ടയും ബീഫും ചിക്കന്‍ ബിരിയാണിയും കപ്പയും മീനും വരെ കിട്ടുന്ന ഒരു കൊച്ചു ഫുഡ് കൗണ്ടര്‍ കൂടി ഇവിടെയുണ്ട്. മേളയുടെ പ്രധാന വേദിയായ ഇനോക്സിന്റെ ഫുഡ് കോര്‍ട്ടിലാണ് ഈ വിഭവങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മുംബൈ ആസ്ഥാനമായാ ബെന്‍സീസ് റെസ്റ്റോറന്റ് ആണ് ഇതിന് പിന്നില്‍. രുചികരമായ ഭക്ഷണം വയ്ക്കുന്നതും വിളമ്പുന്നതില്‍ ഭൂരിഭാഗവും മലയാളി ഷെഫുമാര്‍ തന്നെ. മലയാളികള്‍ മാത്രമല്ല കേരളീയ രുചികള്‍ തേടി ഒട്ടനവധി പേരാണ് നിരന്തരം ഇവിടെ എത്തുന്നത്.