കരയും കുന്നും കടലും ഒരുപോലെ ആസ്വദിക്കാം ഷ്വായത്ത് ദ്വീപില്‍

ഒരവധി കിട്ടിയാല്‍ കാറുമെടുത്ത് ഊരുചുറ്റാന്‍ പോകുന്നവരാണ് പ്രവാസികള്‍. അങ്ങനെ ഒരവധിദിനം പ്രവാസികള്‍ക്ക് പോകാന്‍ പറ്റിയ ഒരിടമുണ്ട് യു.എ.ഇയില്‍. ഷ്വായത്ത് ഐലന്‍ഡ്. അബുദാബി-സൗദി അതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ദുബായില്‍ നിന്ന് നാല് മണിക്കൂര്‍ വാഹനമോടിക്കണം ദ്വീപിലേക്ക്. കരയും കടലും കുന്നും ഒരുപോലെ ആസ്വദിക്കാം എന്നതാണ് ഷ്വായത്ത് ദ്വീപിന്റെ പ്രത്യേകത.