സര്‍ക്കുലര്‍ നടപ്പാക്കും; യാതൊരു ഒത്തുതീര്‍പ്പിനുമില്ല - ഡോ.ഫസല്‍ ഗഫൂര്‍

ഞങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മുഖം കാണിച്ചേ മതിയാവൂ എന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍. മുഖംമൂടി സ്ഥാപനത്തിന്റെ അച്ചടക്കത്തിനെതിരാണ്. ഈ വിഷയം മുന്നില്‍ കണ്ട് കൊണ്ട് തന്നെയാണ് ഹൈക്കോടതി വസ്ത്ര ധാരണം സംബന്ധിച്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഇത് പാലിക്കുക മാത്രമാണ് എം.ഇ.എസ് ചെയ്തതെന്നും ഫസല്‍ ഗഫൂര്‍ മാതൃഭൂമി ഡോട്കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.