കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിലൂടെ രാജ്യത്ത് ഹിന്ദു - മുസ്ലീം വിഭജനമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.പി ഉണ്ണികൃഷ്ണന്‍. മതനിരപേക്ഷ കാഴ്ചപ്പാടോടെയാണ് നെഹ്‌റു കശ്മീര്‍ പ്രശ്‌നത്തെ കണ്ടിരുന്നത്. അന്ന് ഉണ്ടായിരുന്ന അത്രയും പ്രശ്‌നങ്ങള്‍ ഇന്നത്തെ കശ്മീരില്‍ ഇല്ല. കശ്മീര്‍ പ്രശ്‌നത്തില്‍ മറ്റു കക്ഷികള്‍ ഒന്നിച്ചുനില്‍ക്കുമെന്നാണ് കരുതിയത്. ബി.ജെ.പി. നീക്കം ഞെട്ടിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തു. ഇത് അപകടകരമാണെന്നും കെ.പി ഉണ്ണികൃഷ്ണന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു