ആലപ്പുഴയും കുട്ടനാടും കോട്ടയവും കഴുത്തറ്റം വെള്ളത്തിലായിട്ട് ഒരാഴ്ചയായി. ആലപ്പുഴയില്‍ ആറ് ലക്ഷം പേരും കുട്ടനാട്ടില്‍ മാത്രം മൂന്നരലക്ഷം പേരും വെള്ളപ്പൈാക്കദുരിതത്തിലെന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ പറയുന്നു. ജില്ലയ്ക്ക് മന്ത്രിമാര്‍ മൂന്നാണ്. വെള്ളപ്പൊക്കദുരിതത്തില്‍ മുങ്ങിയ 3 മന്ത്രിമാരും ഇന്ന് പൊങ്ങിയത് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനൊപ്പമായിരുന്നു. മന്ത്രി ജി സുധാകരന്‍ പാര്‍ട്ടി യോഗത്തിന്റെ തിരക്കിലായിരുന്നു. മന്ത്രി തോമസ് ഐസക് ആയുര്‍വേദ ചികിത്സയിലാണ്. മന്ത്രി തിലോത്തമനെ കാണാഞ്ഞതിന് കാരണവും വ്യക്തമല്ല. മഴക്കെടുതി കാണാന്‍ മനസില്ലേ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ സജി ചെറിയാന്‍, എം ലിജു, രാധാകൃഷ്ണമേനോന്‍, അജേഷ് കുമാര്‍ എന്നിവര്‍.