2018 സെപ്തംബറില്‍ ആലപ്പുഴ ചമ്പക്കുളത്ത് ആംബുലന്‍സ് തീപിടിച്ച് അപകടമുണ്ടായപ്പോള്‍ സ്വന്തം ജീവന്‍ പോലും നോക്കാതെ രോഗിയെ രക്ഷിച്ചത് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനായിരുന്ന എസ്. സൈഫുദ്ദീനാണ്. തുടര്‍ന്ന് മുഖത്തും കൈകാലുകളിലും പൊള്ളലേറ്റ സൈഫുദ്ദീന്‍ ആറ് മാസത്തോളമായി ചികിത്സയിലായിരുന്നു. സൈഫുദ്ദീന്റെ സേവനത്തിന് കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ ക്വാളിറ്റി അസിസ്റ്റന്‍ഡ് (നഴ്‌സിങ്) - കെംപ് എന്ന തസ്തികയില്‍ സ്ഥിരനിയമനം നല്‍കിയിരിക്കുകയാണ്.