വടക്കന്‍ കേരളത്തെ പിടിച്ചുലച്ച പ്രളയത്തിന് ശേഷം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന സുമനസുകളുടെ നന്മ നിറഞ്ഞ കഥകള്‍ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്. അതിലെ ഏറ്റവും പുതിയ കണ്ണികളാണ് എറണാകുളം തായിക്കാട്ടുകരയിലെ ഇസാഫത്തും സഹോദരന്‍ മുഹമ്മദ് സിദാനും. ഇതുവരെ കൂട്ടിവച്ച കുഞ്ഞുസമ്പാദ്യവും പെരുന്നാളിന് കിട്ടിയതുമെല്ലാം ചേര്‍ത്ത് ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരിക്കുകയാണ് ഈ സഹോദരങ്ങള്‍. തായിക്കാട്ടുകരയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയാണ് സിദാനും ഇസാഫത്തും സംഭാവന നല്‍കിയത്.