ഓസ്‌ട്രേലിയന്‍ ഓപ്പണിന് വസ്ത്രമൊരുക്കിയ മലയാളിക്കമ്പനി

ഈ വര്‍ഷമാദ്യം നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന് വസ്ത്രമൊരുക്കിയത് ഒരു മലയാളിക്കമ്പനിയാണ്. ആലപ്പുഴ ആസ്ഥാനമായുള്ള എന്‍.സി.ജോണ്‍ ആന്‍ഡ് സണ്‍സ് എന്ന കമ്പനിയുടെ തിരുപ്പൂര്‍ യൂണിറ്റിലാണ് വസ്ത്രങ്ങള്‍ ഒരുക്കിയത്. രണ്ടു ലക്ഷത്തോളം പ്ലാസ്റ്റിക് ബോട്ടിലുകളില്‍ നിന്ന് നിര്‍മിച്ച നൂലുകള്‍ ഉപയോഗിച്ച് ഇവര്‍ ഒരുക്കിയ ടിഷര്‍ട്ടുകളും മറ്റുമാണ് ഇത്തവണ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ബോള്‍ ബോയ്‌സും ബോള്‍ ഗേള്‍സുമൊക്കെ ഉപയോഗിച്ചത്.