തുരന്ന് തീരാറായി വട്ടിപ്പന മല

നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ഒരു മലയാകെ മാഫിയകള്‍ തുരന്ന് തീര്‍ക്കുമ്പോള്‍ മറ്റൊരു പുത്തുമലയേയും കാവളപ്പാറയേയും ദു:സ്വപ്നം കാണുകയാണ് കോഴിക്കോട് ജില്ലയിലെ വട്ടിപ്പന ദേശക്കാര്‍. നീര്‍ച്ചാലുകള്‍ നിലച്ച് കോടമഞ്ഞുകള്‍ മാഞ്ഞുപോയി പതിയെ മരണത്തിലേക്ക് നടന്നടുക്കുന്ന വട്ടിപ്പന മല പുതിയ വികസന ആര്‍ത്തിയുടെ നേര്‍സാക്ഷ്യമാണ്.