വഞ്ചിപ്പാട്ടിന്റെ താളവും തുഴയെറിയലിന്റെ ആവേശവും ഇനി റാസല്‍ഖൈമയിലും

വള്ളംകളി എന്ന് കേള്‍ക്കുന്നതേ ഒരാവേശമാണ്. പക്ഷേ മരുഭൂമിയില്‍ എന്ത് വള്ളംകളി എന്നായിരിക്കും പ്രവാസികള്‍ ചോദിക്കുക. പക്ഷേ ഇനി ആ നിരാശയ്ക്ക് പ്രസക്തിയില്ല. റാസല്‍ഖൈമയില്‍ വള്ളംകളി നടക്കാന്‍ പോവുകയാണ്. അതും പുന്നമടക്കായലിലെ അതേ മാതൃകയില്‍. നെഹ്രു ട്രോഫി വള്ളംകളി റാസല്‍ഖൈമ എന്നാണ് മത്സരത്തിന്റെ പേര്.