തൃശൂര്‍: വനരാജാക്കന്‍മാരെ കാത്തിരിക്കുന്ന പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഒന്നാംഘട്ടം പൂര്‍ത്തീകരണ ഉദ്ഘാടനം ഇന്ന് നടക്കും. 338 ഏക്കറില്‍ വന്യമൃഗങ്ങള്‍ക്കായി തനിമയാര്‍ന്ന ആവാസ വ്യവസ്ഥയാണ് ഒരുക്കുന്നത്. തൃശൂര്‍ മൃഗശാലയില്‍ നിന്നും ഏപ്രില്‍ മെയ് മാസത്തോടെ മൃഗങ്ങളെ പുത്തൂരിലേക്ക് മാറ്റും.