മലയാള സിനിമകള്‍ ഉള്ളടക്കത്തില്‍ മുന്നിലാണെങ്കിലും മേക്കിങ്ങില്‍ കുറച്ചുകൂടി ശ്രദ്ധക്കണമെന്നാണ് ജൂറി അംഗങ്ങള്‍ അഭിപ്രായപ്പെട്ടതെന്നു ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള ഫീച്ചര്‍ സിനിമ വിഭാഗം ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട്, ടി.കെ. രാജീവ് കുമാറിന്റെ കോളാമ്പി, മനു അശോകിന്റെ ഉയരെ, അനുരാജ് മനോഹറിന്റെ ഇഷ്‌ക് എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രങ്ങള്‍. ഇഷ്‌ക് ഒഴികെ മറ്റുള്ളവ ഇന്ത്യന്‍ പനോരമ വിഭാഗത്തിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. 340 ചിത്രങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ പനോരമയിലേക്ക് 20 ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്