മണികിലുക്കി വീടുകയറുന്ന മലബാറിലെ ഓണപ്പൊട്ടൻ

ഉത്രാടനാളില്‍ മണികിലുക്കി എത്തുന്ന ഓണപ്പൊട്ടനാണ് മലബാറുകാരുടെ മാവേലിത്തമ്പുരാന്‍. വീടുവീടാന്തരം കയറിയിറങ്ങി ഉരിയാടാതെ പ്രജകളെ അനുഗ്രഹിച്ച് ഓണപ്പൊട്ടന്‍ മടങ്ങും.