ടി7 രവി എന്ന പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വിമാനത്തിന് ഏകദേശം 650 കോടി രൂപയോളമാണ് വില

ഏപ്രിൽ ആദ്യവാരമാണ് പ്രമുഖ വ്യവസായിയും ആർപി ഗ്രൂപ്പ് ചെയർമാനുമായ രവി പിള്ള അമേരിക്കന്‍ വിമാനക്കമ്പനിയായ ഗള്‍ഫ്‌സ്ട്രീമിന്റെ ജി600 അത്യാഡംബര വിമാനം സ്വന്തമാക്കിയ വാർത്ത പുറത്തുവന്നത്. ടി7 രവി എന്ന പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വിമാനത്തിന് ഏകദേശം 650 കോടി രൂപയോളമാണ് വില. പുതിയ ഫീച്ചറുകളോടെ ഈ വർഷം പുറത്തിറങ്ങിയ ജി600 ശ്രേണിയിലെ ലോകത്തിലെ ആദ്യ വിമാനമാണിത്.