ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു. നിയമസഭ വിളിച്ചു ചേര്‍ക്കില്ലെന്ന ഗവര്‍ണറുടെ നിലപാടിന് പിന്നാലെ മുഖ്യമന്ത്രി അശോക് ഗെലോട്ട് എംഎല്‍എമാരെ രാജ്ഭവനില്‍ അണിനിരത്തി. ഗവര്‍ണര്‍ വഴങ്ങിയില്ലെങ്കില്‍ ജനങ്ങള്‍ രാജ്ഭവന്‍ വളയുമെന്ന് ഗെലോട്ടിന്റെ മുന്നറിയിപ്പ്.