മൂന്നുസെന്റ് സ്ഥലത്തൊരു വീട്. അതുമല്ലെങ്കില്‍ ഫ്ളാറ്റിനുള്ളിലെ നാല് ചുമരുകള്‍ക്കുള്ളിലെ ജീവിതം. നഗരങ്ങളിലെ ജീവിതം ഇപ്പോള്‍ ഇങ്ങനെയൊക്കയാണ്. ഇത്തരക്കാര്‍ക്ക് മുറ്റത്തൊരു പൂന്തോട്ടം വെറുമെരു സ്വപ്നമാണ്. സ്ഥലപരിമിതി മൂലം പൂന്തോട്ടം ഒരുക്കാന്‍ കഴിയാത്തവര്‍ക്ക് ഇടയിലാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകളുടെ പ്രസക്തി. ചെടികളും വള്ളിപ്പടര്‍പ്പുകളും ചേര്‍ന്ന് വീടുകള്‍ക്കും ഫ്ളാറ്റുകള്‍ക്കും ഹരിതഭംഗി നല്‍കുകയാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍. വീടുകളുടെയും ഓഫീസുകളുടെയും ഫ്ളാറ്റുകളുടെയും ഒക്കെ ചുവരുകള്‍ ചെടികള്‍ കൊണ്ട് അലങ്കരിക്കാം. ഇത്തരത്തില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകളില്‍ വിജയഗാഥ രചിക്കുന്ന, കോഴിക്കോടിന്റെ ചുവരുകളെ പച്ചപ്പണിയിക്കുന്ന ഒരു യുവ സംരഭകനെ പരിചയപ്പെടാം...