കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട് കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായി അജ്മലിനേയും ഡോ. ശ്രീക്കുട്ടിയെയും നാട്ടുകാര്‍ തടയുന്ന ദൃശ്യങ്ങള്‍ പുറത്ത്. കരുനാഗപ്പള്ളി പുതിയ കോടതിമുക്കിന് സമീപത്തുവെച്ചാണ് ഇവരെ തടഞ്ഞത്. കാറില്‍നിന്ന് പുറത്തിറങ്ങിയ അജ്മല്‍ നാട്ടുകാരോട് കയര്‍ത്ത് സംസാരിക്കുന്നതും നാട്ടുകാരില്‍ ചിലര്‍ ഇയാളെ കൈകാര്യംചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനുപിന്നാലെയാണ് അജ്മല്‍ സ്ഥലത്തുനിന്ന് മതില്‍ചാടി ഓടിരക്ഷപ്പെട്ടത്.