കടുത്തവേനലില്‍ വിണ്ടുകീറി ബാണാസുര സാഗര്‍: ജല ജീവികള്‍ ചത്തൊടുങ്ങുന്നു

ലോക പരിസ്ഥിതി ദിനമായ ഇന്ന് വയനാടിനെ പ്രളയത്തില്‍ മുക്കിയ ബാണാസുര അണക്കെട്ടിന്റെ ഇപ്പോഴത്തെ അവസ്ഥ കാണാം. ജലജീവികള്‍ക്കു പോലും ജീവിതം ദുസഹമാകുന്ന വിധം റിസര്‍വോയര്‍ വറ്റിവരണ്ടിരിക്കുകയാണ്. കടുത്ത വേനലില്‍ വിണ്ടുകീറിയ ബാണാസുര അണക്കെട്ടും ചത്തുവീഴുന്ന ജലജീവികളും ഇന്നത്തെ വയനാടന്‍ കാലാവസ്ഥയുടെ നേര്‍ ചിത്രമാണ്.