കാഴ്ചക്കാരനായി നില്‍ക്കേണ്ടയാളല്ല നിര്‍മാതാവ്: വേണുകുന്നപ്പിള്ളി

അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു മമ്മൂട്ടിയുടെ മാമാങ്കം. ചിത്രത്തിന്റെ നിര്‍മാതാവ് വേണു കുന്നപ്പിള്ളി ഗള്‍ഫിലെ ഒരു മലയാളിയാണ്. സിനിമയ്ക്കായി പണംമുടക്കുന്നവന്‍ കാഴ്ചക്കാരനായി നില്‍ക്കണ്ടയാളല്ല എന്ന് പറയുകയാണ് അദ്ദേഹം. ഒരുപാട് ഭീഷണികളേയും നിയമയുദ്ധങ്ങളേയും അതിജീവിച്ചാണ് താന്‍ ചിത്രം പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറയുന്നു.