ഗവര്‍ണര്‍ കത്തില്‍ പരാമര്‍ശിച്ചുവെന്ന ആരോപണം; തെളിയിക്കാന്‍ ചെന്നിത്തലയെ വെല്ലുവിളിച്ച് ജലീല്‍

സര്‍വകലാശാല മാര്‍ക്ക് ദാന വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. മന്ത്രിക്കെതിരേ ഗവര്‍ണര്‍ കത്തില്‍ പരാമര്‍ശിച്ചുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തെളിയിക്കാന്‍ താന്‍ വെല്ലുവിളിക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ ആ കത്ത് പുറത്ത് വിടാന്‍ രമേശ് ചെന്നിത്തല തയ്യാറാവണമെന്നും ജലീല്‍ ആവശ്യപ്പെട്ടു. കോഴിക്കോട് ജെ.ഡി.ടി സ്‌കൂളില്‍ നടന്ന ഐ.എസ്.ടി.ഇ. കേരള സെക്ഷന്റെ സെമിനാര്‍ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം