കോഴിക്കോട്: റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ യോഗത്തിനിടെ കൈ ഞരമ്പ് മുറിച്ച സത്യഭാമയെ ആരും മറന്നിരിക്കാനിടയില്ല. ഒരു ഇടവേളയ്ക്ക് ശേഷം സത്യഭാമ വീണ്ടും കോര്‍പ്പറേഷനിലേക്ക് മത്സരിക്കുകയാണ്. കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപി സ്ഥാനാര്‍ഥിയായാണ് സത്യഭാമ ജനവിധി തേടുന്നത്.