മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു

മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. തടസം നീക്കുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മേഖലയിലെ തട്ടുകടകളുടെയും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെയും മുകളിലേക്ക് വലിയപാറകളും മണ്ണും ഇടിഞ്ഞുവീഴുകയായിരുന്നു. ശക്തമായ മഴ പെയ്യാത്ത സാഹചര്യത്തിലും മണ്ണിടിഞ്ഞുവീണത് അശാസ്ത്രീയ നിര്‍മാണത്തിന്റെ ഫലമായാണെന്ന് പൊതുജനം ആരോപിക്കുന്നു. ഇവിടെ ഗതാഗത തടസമുണ്ടാകുന്നത് വിനോദസഞ്ചാരമേഖലയെ കാര്യമായി ബാധിക്കും.