സ്വാശ്രയ ഫീസ്: ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സ്വാശ്രയ ഫീസ് വിഷയത്തില്‍ സ്വകാര്യ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കോലഞ്ചേരി മലങ്കര മെഡിക്കല്‍ കോളജ്, തൃശൂര്‍ ജൂബിലി മിഷന്‍ എന്നിവയ്ക്ക് എതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നുമാണ് ആവശ്യം.