കൊടുവായൂരിലെ കുടുംബശ്രീയുടെയും തൊഴിലുറപ്പ് തൊഴിലാളി കൂട്ടായ്മയുടെയും നേതൃത്വത്തില്‍ മധുരയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ ഒന്നരയോടെ മധുരയ്ക്ക് സമീപം സാത്തൂരിലായിരുന്നു അപകടം. 59 പേര്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മധുരയിലുണ്ടായ ബസപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു, 11 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.