ചന്ദനക്കാടുകളുടെ ഈറ്റില്ലമായിരുന്ന കോഴിക്കോട് മധുകുന്ന്മല അനധികൃത ചെങ്കൽഖനനത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു. താഴ്വാരങ്ങളിൽ കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ ഭീതിയോടെയാണ് ജീവിക്കുന്നത്. ഖനനം നടക്കുന്ന ഭൂമി ആരുടേതാണെന്നറിയില്ലെന്ന വിചിത്രവാദമാണ് സർക്കാർ സംവിധാനങ്ങൾക്ക്.