മാതൃഭൂമി ഡോട്ട് കോം-ക്ലബ്ബ് എഫ്എം മ്യൂസിക് നൈറ്റില്‍ പാടാന്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. എസ്.സി.എം.എസ്. കോളേജില്‍ നിന്നുള്ള ആരോണ്‍ അജയ്, എസ്.എച്ച്. കോളേജിലെ വിഷ്ണു ചന്ദ്രശേഖരന്‍, ഗോപിക വര്‍മ, ശ്വേത സോമസുന്ദരം എന്നിവരാണ് വിജയികള്‍. ഓഗസ്റ്റ് 31ന് കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ കാര്‍ത്തിക്കിനും സ്റ്റീഫന്‍ ദേവസിയ്ക്കുമൊപ്പം പാടാനാണ് ഇവര്‍ക്ക് അവസരം ലഭിക്കുക.