ഓവര്‍ സ്പീഡ് ചോദ്യം ചെയ്ത് മേയര്‍; ശമ്പളം തന്നിട്ട് സംസാരിക്കെന്ന് KSRTC ഡ്രൈവര്‍

കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും തമ്മില്‍ നടുറോഡില്‍ തര്‍ക്കം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അമിതവേഗതയില്‍ അപകടകരമാം വിധം കെ.എസ്.ആര്‍.ടി.സി ബസ് ഓടിച്ചത് ചോദ്യം ചെയ്ത മേയറോട് ശമ്പളം തന്നിട്ട് സംസാരിക്കെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയ്ക്കും കുടുംബത്തിനുമൊപ്പം പട്ടത്ത് നിന്ന് പൂജപ്പുരയിലേക്ക് പോവുകയായിരുന്നു മേയര്‍.