ജെപി നദ്ദക്കെതിരായ ആക്രമണം;ബംഗാള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും ഹാജരായില്ല

ബിജെപി അധ്യക്ഷന്‍ ജെപി നദ്ദക്കെതിരായ ആക്രമണത്തില്‍ ബംഗാള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും കേന്ദ്രആഭ്യന്തര സെക്രട്ടറിക്ക് മുന്നില്‍ ഹാജരായില്ല. സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. കേന്ദ്രം തിരിച്ചുവിളിച്ച മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ വിട്ടുനല്‍കില്ലെന്ന് നിലപാടില്‍ ഉറച്ചുനില്‍ക്കുയാണ് മമത സര്‍ക്കാര്‍.