കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മത വിശ്വാസികളെ ചേര്‍ത്ത് നിര്‍ത്തുന്ന പാര്‍ട്ടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വൈരുദ്ധ്യാത്മിക ഭൗതികവാദവും വിശ്വാസവും തമ്മില്‍ ബന്ധമില്ല. വൈരുദ്ധ്യാത്മിക ഭൗതികവാദം കാലഹരണപ്പെട്ടെന്ന് എം.വി.ഗോവിന്ദന്‍ പറയുമെന്ന് കരുതുന്നില്ല. ശബരിമലയുടെ പേരിലല്ല ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയമെന്നും കാനം പറഞ്ഞു.