ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ അനര്‍ഹര്‍ക്ക് വിതരണം ചെയ്തതായി പരാതി

തിരൂര്‍: തിരൂരില്‍ ദുരിതാശ്വാസ ക്യാമ്പില്‍ ബാക്കി വന്ന സാധനങ്ങള്‍ നഗരസഭയിലെ വാര്‍ഡുകളില്‍ അനര്‍ഹര്‍ക്ക് വിതരണം ചെയ്തതായി പരാതി. ക്യാമ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച നാട്ടുകാരാണ് സാധനങ്ങള്‍ വിതരണം ചെയ്തതില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ച് റവന്യൂവകുപ്പിന് പരാതി നല്‍കിയത്. അതേസമയം നഗരസഭാ വാര്‍ഡിലെ ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്യാനാണ് കൗണ്‍സിലര്‍മാരോട് നിര്‍ദ്ദേശിച്ചതെന്നും അപാകതയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു.