പ്രളയത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട കുരുന്നുകള്‍ക്ക് മാതൃഭൂമിയുടെ കൈത്താങ്ങ്

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ സമ്മാനിച്ച പുസ്തകങ്ങള്‍, ബാഗുകള്‍, കുടകള്‍, ലഞ്ച് ബോക്‌സ്, പേന, പെന്‍സില്‍ എന്നിവയാണ് മാതൃഭൂമി കുട്ടികള്‍ക്ക് കൈമാറിയത്. മാതൃഭൂമിയുടെ വിവിധ യൂണിറ്റുകള്‍ വഴിയാണ് ഇവ സമാഹരിച്ചത്. നെട്ടിക്കുളം എ.യു.പി സ്‌കൂള്‍, പോത്തുകല്‍ കാത്തോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഭൂദാന്‍ കോളനി എ. എല്‍.പി. സ്‌കൂള്‍, ഉപ്പുപാടം ജി. എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കൂളുകളില്‍ എത്തി മാതൃഭൂമി പ്രതിനിധിസംഘം പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്